
കേരളത്തിൽ ഇന്ന് മുതൽ മഴയ്ക്ക് ശമനം.തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. എങ്കിലും അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ചില ജില്ലകളിൽ നേരിയതോ ഇടത്തരം മഴയോ ലഭിക്കാൻ സാധ്യതയുണ്ട്.
വിവിധ കടൽ മേഖലകളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.ശക്തമായ കാറ്റ് (45-65 km/h): തെക്കുപടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ.
ശക്തമായ കാറ്റ് (40-60 km/h): ഗുജറാത്ത്, വടക്കൻ മഹാരാഷ്ട്ര, വടക്കുകിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം.ശക്തമായ കാറ്റ് (45-65 km/h): തെക്കൻ ഗുജറാത്ത് തീരത്തോടു ചേർന്ന സമുദ്ര ഭാഗങ്ങൾ.ഈ വിവരങ്ങൾ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് പ്രത്യേകമായി നൽകാവുന്നതാണ്.