
പാലക്കാട് : പാലക്കാട് കോങ്ങാട് കെ.പി.ആർ.പി. സ്കൂളിലെ രണ്ട് വിദ്യാർഥിനികളെ കാണാനില്ലെന്ന് പരാതി. 13 വയസ്സുള്ള പെൺ കുട്ടികളെയാണ് കാണാതായത്. ഇന്ന് രാവിലെ ഏഴുമണിക്ക് ട്യൂഷന് പോയ കുട്ടികൾ പിന്നീട് സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുകയായിരുന്നു.
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വീട്ടിൽ നിന്ന് വഴക്ക് കേട്ടതാണ് കുട്ടികൾ വീടുവിട്ടുപോകാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്കൂളിൽ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497947216 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.