
ഇന്ന് ലോക ഭക്ഷ്യദിനം. ആഗോള വിശപ്പ്, പോഷകാഹാരക്കുറവ്, സുസ്ഥിര ഭക്ഷ്യ സമ്പ്രദായങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 16-ന് ഈ ദിനം ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന (FAO) 1945 ഒക്ടോബർ 16-നാണ് രൂപീകരിച്ചത്.
ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഈ വർഷത്തെ ലോക ഭക്ഷ്യദിനത്തിന്റെ പ്രമേയം ‘Hand in Hand for Better Foods and a Better Future’ എന്നതാണ്. ഇന്ത്യ ഉൾപ്പെടെ നൂറ്റമ്പതോളം രാജ്യങ്ങൾ ഇന്ന് ലോക ഭക്ഷ്യദിനം ആചരിക്കുന്നു. എല്ലാവർക്കും ഭക്ഷണം എന്നതാണ് FAO-യുടെ ആപ്തവാക്യം.