
ചെന്നൈ : തമിഴ്നാട് രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു. ചേരൻകോട്ട സ്വദേശിനി ശാലിനി ആണ് കൊല്ലപ്പെട്ടത്. സ്കൂളിലേക്ക് പോകും വഴി ശാലിനിയെ തടഞ്ഞു നിർത്തി കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മുനിരാജൻ എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ ശാലിനിയുടെ അച്ഛൻ പ്രതിയായ മുനിരാജനെ താക്കീത് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.