അഗളി: ഏറെ പരിചയസമ്ബന്നരായ ഡ്രൈവർമാർക്കുപോലും അട്ടപ്പാടി ചുരത്തിലൂടെയുള്ള യാത്ര ദുഷ്കരമാണ്.എന്നാൽ യാതൊരു പേടിയും കൂടാതെ ആ കൊച്ചുമിടുക്കി ഒറ്റയ്ക്ക് അട്ടപ്പാടിയിലേക്ക് ഇന്ധനം എത്തിക്കാനായി എത്തി.12 ടണ്‍ ഭാരവുമായി അട്ടപ്പാടി ചുരം കടന്ന് അഗളിയിലെത്തിയ ലോറി ഡ്രൈവറെ കണ്ട് അതിശയോക്തിയിലാണ് അട്ടപ്പാടിക്കാർ. കൊടുംവളവുകളും,റോഡിന് വീതി ഇല്ലാത്തതും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിന് വെല്ലുവിളിയാണ്.എന്നാൽ അഗളിയിലെത്താൻ വലിയ പ്രയാസങ്ങള്‍ തനിക്കുണ്ടായില്ലെന്നാണ് ലക്ഷ്മി പറയുന്നത്. ഓഫർ കിട്ടിയാല്‍ ഇനിയും വരും. കുമളിയിലാണ് താമസം. അച്ഛനും ഭർത്താവും ഹെവി ഡ്രൈവർമാരാണ്. അച്ഛനാണ് പ്രചോദനം. മുമ്ബ് അച്ഛനൊപ്പം ലോറിയില്‍ അട്ടപ്പാടി സന്ദർശിച്ചിട്ടുണ്ടന്നും ലക്ഷ്മി പറഞ്ഞു.