Banner Ads

പോലീസിനെ മർദിച്ച പിതാവും മകനും കൂട്ടാളിയും; അറസ്റ്റിൽ

തൃശൂർ: കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എസ്.ഐ. സാലിമിനു നേരെയാണ് കൈയേറ്റമുണ്ടായത്. കൊടുങ്ങല്ലൂർ കാരൂർ സ്വദേശികളായ കുന്നത്ത് പടി റഷീദ് (60) റഷീദിന്റെ മകൻ തനുഫ്(27) മേത്തല സ്വദേശി കോറശ്ശേരി വൈശാഖ് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മേത്തല കടുക്ക ച്ചുവടിൽ വച്ച് ബൈക്ക് യാത്രികനുമായി വാക്കേറ്റം നടത്തിയ തനൂഫിനെയും വെശാഖിനെയും പോലീസ് പിടികൂടിയിരുന്നു. സംഭവ സ്ഥലത്ത് വച്ച് ഇരുവരും പോലീസിനെ കൈയേറ്റം ചെയ്യുകയായിരുന്നു. താലൂക്കാശുപത്രിയിൽ പരിശോധനക്ക് കൊണ്ട് വന്നപ്പോൾ എസ്.ഐക്കെതിരേയും ആക്രമണം ഉണ്ടായി. മകനെ പോലീസ് പിടിച്ചതറിഞ്ഞ റഷീദും എസ്.ഐയെ കൈയേറ്റം ചെയ്യുകയായിരുന്നു. പഴയ കാല സിനിമ നടനായിരുന്ന അബ്ബാസിന്റെ മകനാണ് റഷീദ്. ഇരുവരുംമദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *