Banner Ads

തുലാം ഒന്നുമുതൽ കൂടുതൽ സമയം ദർശനം: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ ക്രമീകരണങ്ങൾ.

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനായി ദേവസ്വം ഭരണസമിതി ദർശന സമയത്തിൽ മാറ്റം വരുത്തി. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും.രാവിലെപുലർച്ചെ 3 മണിക്ക് നട തുറക്കും.ഉച്ചയ്ക്ക്ഉച്ചതിരിഞ്ഞ് 3 മണിക്ക് നട അടയ്ക്കും.അടച്ചിടുന്ന സമയംഉച്ചയ്ക്ക് 3 മുതൽ 4 വരെ (ഒരു മണിക്കൂർ മാത്രം).

വൈകീട്ട് 4 മണിക്ക് നട തുറക്കും.രാത്രിരാത്രി 9 മണിക്ക് നട അടയ്ക്കും.നിലവിൽ ഉച്ചയ്ക്ക് 2 മണിക്ക് നട അടച്ച് വൈകീട്ട് 4.30-നാണ് തുറന്നിരുന്നത് (അവധി ദിവസങ്ങളിൽ 3.30-ന്). എന്നാൽ, ഭക്തരുടെ ക്രമാതീതമായ തിരക്ക് കാരണം പലപ്പോഴും 2.45 വരെ ദർശനം നീണ്ടുപോകാറുണ്ട്. ഈ സാഹചര്യത്തിൽ തിരക്ക് പരിഗണിച്ച് തന്ത്രിയുടെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് ദേവസ്വം ഭരണസമിതി ദർശന സമയം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.