Banner Ads

വോട്ടുപോയാലും വാക്കുപോകില്ല; തോൽവിയിലും കുരുന്നുകൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് സ്ഥാനാർത്ഥി.

പാലക്കാട്: ജയിച്ചാലും തോറ്റാലും കുട്ടികൾക്ക് ഫുട്ബോൾ വാങ്ങി നൽകുമെന്ന വാക്കു പാലിച്ച് സ്ഥാനാർത്ഥി. പാലക്കാട് കപ്പൂർ പഞ്ചായത്ത് LDFസ്ഥാനാർഥി പി.ശിവനാണ് ഈ താരം. ഗോളടിച്ചാൽ രക്ഷിതാക്കളുടെ വോട്ട് വേടിച്ചു തരണമെന്ന് കുട്ടികൾക്ക് മുന്നിൽ വെച്ച സ്ഥാനാർത്ഥിയുടെ പന്തയവും, ഒടുവിൽ ഗോളടിച്ചതും സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.

ഗോളടിച്ചാൽ രക്ഷിതാക്കളുടെ വോട്ട് വേടിച്ചു തരണമെന്ന് കുട്ടികൾക്ക് മുന്നിൽ വെച്ചുള്ള സ്ഥാനാർത്ഥിയുടെ പന്തയം സമൂഹമാധ്യമങ്ങളിൽ വയറലായിരുന്നു.വോട്ട് അഭ്യർത്ഥനയ്ക്കിടെയായിരുന്നു LDF സ്ഥാനാർത്ഥിയായിരുന്ന പി ശിവൻ കുട്ടികളുമായി പന്തയം വയ്ക്കുന്നത്.

പന്ത് ഗോൾപോസ്റ്റിൽ എത്തിച്ചാൽ രക്ഷിതാക്കളുടെ വോട്ട്തനിക്ക് വേടിച്ചു തരണമെന്നായിരുന്നു ആവശ്യം. പിന്നെ കണ്ടത് അസ്സൽ ഒരു ഗോൾ തന്നെയായിരുന്നു.കപ്പൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥിയായാണ്പി ശിവൻ മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ എന്നാൽ പരാജയപ്പെട്ടു. ജയിച്ചാലും തോറ്റാലും കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ പന്ത് വാങ്ങി നൽകുമെന്നായിരുന്നു പി. ശിവന്റെ വാക്ക്, ഈ ഉറപ്പാണ് കഴിഞ്ഞ ദിവസം പാലിക്കപ്പെട്ടത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് കുട്ടികൾക്ക് പന്ത് കൈമാറിയത്. ​നന്നായി പഠിക്കണം, ഒപ്പം ലഹരി പോലെയുള്ള വിപത്തുകളിൽ അകപ്പെടാതെ കായികക്ഷമതയുള്ള തലമുറയായി വളരണമെന്നും പറഞ്ഞാണ് മന്ത്രി മടങ്ങിയത്.