മുംബൈ:ദൗത്യസംഘം വനമേഖലയിലെത്തി നക്സലുകളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ വെടിയുതിർക്കുകയായിരുന്നു.മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ പൊലീസ് അഞ്ച് നക്സലുകളെ ഏറ്റുമുട്ടലില്‍ വധിച്ചു. 60 പൊലീസുകാർക്ക് പരിക്കേറ്റു.തിരിച്ചുള്ള വെടിവെപ്പിലാണ് അഞ്ച് നക്സലുകള്‍ കൊല്ലപ്പെട്ടത്.
നക്സല്‍ സ്വാധീന മേഖലയായ ഛത്തിസ്ഗഢിലെ നാരായണ്‍പൂരിനോട് അതിർത്തി പങ്കിടുന്ന മേഖലയാണിത്.അതിനിടെ പൊലീസ്, തലക്ക് എട്ടുലക്ഷം വിലയിട്ട നക്സല്‍ ദമ്ബതികളായ അസിൻ രാജാറാം കുമാർ (അനില്‍ -37), അഞ്ജു സുല്യ ജാലെ (സോണിയ -28) എന്നിവർ പൊലീസില്‍ കീഴടങ്ങിയിരുന്നു. അക്രമിസംഘത്തിലെ മറ്റുള്ളവരെ പിടികൂടാൻ വനത്തില്‍ തിരച്ചില്‍ നടത്തി.