Banner Ads

ചെങ്ങന്നൂരിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ: തിട്ടമേലിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തുരേത്ത് വീട്ടിൽ കെ. മോഹനൻ (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.കഴിഞ്ഞ രണ്ടുദിവസമായി വീട്ടിൽ ആളനക്കമൊന്നും കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ സമീപവാസികൾ വാർഡ് മെമ്പർ സിനി ബിജുവിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ഇവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മോഹനനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.വർഷങ്ങളായി ഇയാൾ വീട്ടിൽ തനിച്ചായിരുന്നു താമസം. വാർഡ് മെമ്പർ വിവരമറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ ഗ്രേഡ് എസ്.ഐ രാജേഷ് കുമാർ, ഡി. പ്രവീൺലാൽ, അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.പരേതയായ ഓമനയാണ് മോഹനന്റെ ഭാര്യ. ബംഗളൂരുവിൽ ജോലി ചെയ്യുന്ന അരുൺ, അജി എന്നിവരാണ് മക്കൾ.