
മലപ്പുറം: മൂന്ന് വർഷം മുൻപ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) 56 ഗ്രാം എം.ഡി.എം.എയുമായി പരപ്പനങ്ങാടി പൊലീസ് പിടികൂടിയ സംഭവത്തിൽ ഈയിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത് വ്യഴാഴ്ച വൈകീട്ട് കൊണ്ടോട്ടി വൈദ്യരങ്ങാടിയിൽ വെച്ചാണ് പ്രതിയെ വീണ്ടും പോലീസ് പിടികൂടിയത്. കോഴിക്കോട് ഫറൂഖ് എം.ഡി.എം.എയുമായി പിടിയിലായത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എം.ഡി.എം.എ പിടികൂടി. മയക്കുമരുന്ന് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. തുടർന്നും മയക്കുമരുന്ന് കച്ചവടത്തിൽ സജീവമാവുകയായിരുന്നു.