
കൊച്ചി : ഇന്നലെ രാത്രിയാണ് മദ്യലഹരിയിലായിരുന്ന സംഘം പൊലീസിനെ ആക്രമിച്ചത്,പുലർച്ചെ 1.45ഓടെ കുമ്പളം പാലത്തിന് സമീപം റോഡിന് നടുവിൽ വാഹനം നിർത്തിയായിരുന്നു അഭ്യാസ പ്രകടനം. അതുവഴി വന്ന പട്രോളിംഗ് സംഘം ഇവരോട് മാറാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞു. അഭ്യാസ പ്രകടനം ചോദ്യം ചെയ്തതാണ് പ്രകോപനം.തുടർന്ന് ഷർട്ടിന് കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. ആലപ്പുഴ സ്വദേശികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.