Banner Ads

മദ്യ ലഹരിയിൽ കാർ ഓടിച്ചു ; കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യo

പാലക്കാട്: മദ്യലഹരിയിൽ കാര്‍ ഓടിച്ച്, കാറിടിച്ച് രണ്ട് പേർ മരിച്ചു.പാലക്കാട് കൊടുവായൂരിൽ ഇന്നായിരുന്നു സംഭവം. കാർ അമിത വേഗതയിലായിരുന്നു വേഗത കൂടിയതിനാലാണ് അപകടം ഉണ്ടായത്.സംഭവത്തിൽ എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.റോഡ് മുറിച്ചു കടക്കുന്നതിനിടെ വഴിയാത്രക്കാരെയാണ് വാഹനം ഇടിച്ചു തെറിപ്പിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *