Banner Ads

സ്വയം ഡ്രൈവ് ചെയ്ത് ചെന്നൈയിലേക്ക്; മമ്മൂട്ടിയുടെ തിരിച്ചുവരവിൽ ആവേശം നിറഞ്ഞ് സിനിമാലോകം

ഏഴ് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സിനിമാ സെറ്റിലേക്ക്. ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ച മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റി’ൽ അഭിനയിക്കാനാണ് മമ്മൂട്ടി യാത്ര തിരിച്ചത്.

സ്വയം ഡ്രൈവ് ചെയ്‌ത്‌ ചെന്നൈ വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു. വലിയ പ്രതീക്ഷ നൽകുന്ന ഒരു മൾട്ടിസ്റ്റാർ ചിത്രമാണ് ‘പേട്രിയറ്റ്’. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്.

നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഏഴ് മാസമായി പൊതുവേദികളിൽനിന്നും സിനിമയുടെ ചിത്രീകരണത്തിൽനിന്നും വിട്ടുനിന്ന മമ്മൂട്ടിയുടെ ഈ തിരിച്ചുവരവ് മലയാള സിനിമാ ലോകത്തിന് വലിയ ആവേശമായിരിക്കുകയാണ്.