
ഡൽഹി: പ്രതിയെ സംബന്ധിച്ച് സർക്കാർ ഹാജരാക്കിയ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി നടപടി എടുത്തത്. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സന്ദീപ് സുപ്രിം കോടതിയെ സമീപിച്ചു . കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ പ്രതിയുടെ മാനസികനില പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകിയിരുന്നു.
ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുവാനും ആവശ്യപ്പെട്ടിരുന്നു.2023 മേയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശി ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി പൊലീസ് ആശുപത്രയിലെത്തിച്ച പ്രതി സന്ദീപാണ് വന്ദനയെ കൊലപെടുത്തിയത്.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ ഇരുപത്തിനാല് ദൃക്‌സാക്ഷികൾ ഉൾപ്പെടെ 136 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്.നേരത്തെ ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിൻ് അപേക്ഷയും സുപ്രിം കോടതി തള്ളിയിരുന്നു. 34 ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.