Banner Ads

ആത്മഹത്യയെ രാഷ്ട്രീയവൽക്കരിക്കരുത്; ശിവൻകുട്ടി മുതലക്കണ്ണീർ പൊഴിക്കുന്നു, രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ മരണത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദ് ശിവസേനയിലേക്ക് പോയെന്നാണ് താൻ അറിഞ്ഞത്.

മണ്ഡലം കമ്മിറ്റി നിർണ്ണയിച്ച സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റിൽ ആനന്ദിൻ്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടി മുതലക്കണ്ണീർ പൊഴിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. സംഭവത്തിൽ ദുഃഖമുണ്ടെന്നും ആത്മഹത്യയെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടിക്ക് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതുകൊണ്ടൊന്നും യഥാർത്ഥ ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോർപ്പറേഷനിലേക്ക് സീറ്റ് കിട്ടാത്തതിലുള്ള മനോവിഷമത്തിലാണ് ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തത്.