Banner Ads

കടലിലേക്ക് പോകരുത്, കള്ളക്കടൽ ജാഗ്രത; തിരുവനന്തപുരം-കോഴിക്കോട് തീരങ്ങളിലെ ബീച്ച് യാത്രകൾ പൂർണമായി നിരോധിച്ചു

കോഴിക്കോട് : തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ തീരപ്രദേശങ്ങളിൽ നാളെ (05/11/2025) രാത്രി 11:30 വരെ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം. കാപ്പിൽ മുതൽ പൊഴിയൂർ വരെയും ചോമ്പാല മുതൽ രാമനാട്ടുകര വരെയുമാണ് കള്ളക്കടൽ ജാഗ്രതാ നിർദേശമുള്ളത്.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ് പ്രകാരം ഈ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ശക്തമാകാനും കടലാക്രമണം ഉണ്ടാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.

ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വര ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.