Banner Ads

വികസനക്കുതിപ്പ്: കേരളത്തിന് മൂന്നാം വന്ദേഭാരത്; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിർവഹിച്ചു.

ദില്ലി: കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജീകരിച്ചിരുന്നു. എറണാകുളം-ബെംഗളൂരു റൂട്ടിൽ ഓടുന്ന ഈ ട്രെയിനിൻ്റെ ട്രയൽ റൺ കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്.

വാരാണസിയിൽ നിന്നുള്ള പരിപാടിയിലാണ് പ്രധാനമന്ത്രി നാല് പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. എറണാകുളം – ബെംഗളൂരു റൂട്ടിന് പുറമെ, ബനാറസ് – ഖജുരാഹൊ, ലക്നൗ – ഫിറോസ്പൂർ – ഡൽഹി എന്നീ ട്രെയിനുകളാണ് മോദി ഉദ്ഘാടനം ചെയ്തത്.

എറണാകുളം, തൃശൂർ, ഷൊർണൂർ, പാലക്കാട്, പൊദന്നൂർ, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു എന്നിവയാണ് ട്രെയിനിന്റെ സ്റ്റോപ്പുകൾ.ഈ പുതിയ സർവീസ്, തിരക്കേറിയ എറണാകുളം-ബെംഗളൂരു റൂട്ടിലെ യാത്രക്കാർക്ക് വേഗവും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.