Banner Ads

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ;ഡ്രൈവറെ വലിച്ചിട്ട സംഭവo വനപാലകനെതിരേ വകുപ്പുതല നടപടിഎടുക്കും

ഇടുക്കി:തേക്കടി ചെക്ക്പോസ്റ്റിൽ ഓട്ടോറിക്ഷയിൽനിന്ന് ഡ്രൈവറെ വലിച്ചിട്ട സംഭവത്തിൽ വനപാലകനെതിരേ വകുപ്പുതല നടപടിക്ക് ഒരുങ്ങുന്നത് . കേസ് ചാർജ് ചെയ്തിട്ടുണ്ട് .വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവമുണ്ടായത്. താമരക്കണ്ടം സ്വദേശിയായ ജയചന്ദ്രനെയാണ് തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ ഹുസൈൻ ഓട്ടോറിക്ഷയിൽനിന്നും വലിച്ച് റോഡിൽ ഇട്ടത്.

തേക്കടിയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ ഹുസൈനെതിരേയാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.വെള്ളിയാഴ്ചയാണ് തേക്കടി വനംവകുപ്പിന്റെ പ്രവേശന കവാടത്തിൽ ഡ്രൈവർ ജയചന്ദ്രനെ ബിഎഫ്ഒ സക്കീർ ഹുസൈൻ ഓടുന്ന ഓട്ടോറിക്ഷയിൽനിന്ന് വലിച്ച് വഴിയിലേയ്ക്ക് ഇടുകയായിരുന്നു. ഉദ്യോഗസ്ഥനെ ചെക്ക്‌പോസ്റ്റിൽനിന്ന് വനത്തിനുള്ളിലെ കൊക്കര ഭാഗത്തേക്ക് സ്ഥലം മാറ്റിയിരുന്നു.

എന്നാൽ, ഉദ്യോഗസ്ഥൻ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. ഇരുവിഭാഗത്തിന്റെയും പരാതിയിൽ, വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേയും ഓട്ടോ ഡ്രൈവർക്കെതിരേയും പോലീസ് തേക്കടി ആമപ്പാർക്കിന് സമീപത്തുനിന്നും തേക്കടി പ്രവേശനകവാടത്തിലേക്ക് വന്ന ഓട്ടോറിക്ഷയ്ക്ക് ചെക്ക്‌പോസ്റ്റിൽവെച്ച് ഇയാൾ കൈ കാണിച്ചു. ഓട്ടോറിക്ഷ നിർത്തിയില്ല. ഇതിൽ ക്ഷോപിതനായ വനംവകുപ്പ് ഉദ്യോഗസ്ഥൻ, ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ ചാടിക്കയറി ഡ്രൈവറെ വലിച്ച് നിലത്തിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *