
ഡൽഹി: തിങ്കളാഴ്ച രാവിലെയോടെയാണ് സ്കൂളുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണികൾ ലഭിച്ചത്, നിലവിൽ ഒറ്റ ദിവസത്തിൽ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി ഉയരുന്നത്. രാവിലെ 6.15 ഓടെ ജിഡി ഗോയങ്ക സ്കൂളിനാണ് ആദ്യം ബോംബ് ഭീഷണി സന്ദേശം ഉയർന്നത്. തൊട്ടുപിന്നാലെ ഏഴ് മണിയോടെ ഡിപി സ്കൂളിലും സന്ദേശം ലഭിച്ചു.പിന്നാലെ വിവിധ സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് ഡൽഹി പോലീസ് പറഞ്ഞു. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന തുടരുകയാണ്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു വരികെയാണ് എന്ന് ഡൽഹി പോലീസ് പറഞ്ഞു