Banner Ads

കരൂർ ദുരന്തത്തിൽ അഗാധമായ ദുഃഖം; അനുശോചനം അറിയിച്ച് മമ്മൂട്ടി,

ചെന്നൈ : കരൂരിൽ നടന്ന ദാരുണമായ സംഭവത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ദുഃഖം അറിയിച്ചത്. “കരൂരിലെ ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം അനുഭവിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം.

പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖപ്രാപ്തിയും നേരുന്നു,” മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത കരൂരിലെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും വലിയ ദുരിതമാണ് ഉണ്ടായത്.