Banner Ads

വ്രതശുദ്ധിയുടെ നാളുകൾ: ശബരിമല അയ്യപ്പക്ഷേത്രനട 16-ന് തുറക്കും

ശബരിമല: പ്രസിദ്ധമായ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല അയ്യപ്പക്ഷേത്രനട നവംബർ 16-ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിക്കുന്നതോടെയാണ് ഈ വർഷത്തെ തീർഥാടനത്തിന് തുടക്കമാകുക.നട തുറന്ന ശേഷം, മാളികപ്പുറം ക്ഷേത്രനട തുറക്കുന്നതിനായി മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും കൈമാറും.

പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷമാണ് തീർഥാടകരെ ദർശനത്തിനായി പടികയറാൻ അനുവദിക്കുക. ഈ വർഷത്തെ നിയുക്ത മേൽശാന്തിമാരാണ് ആദ്യം പടികയറുക.ശബരിമല: ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദ്മാളികപ്പുറം: കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മട്ടത്തുമഠത്തിൽ എം.ജി.മനു നമ്പൂതിരിവൈകിട്ട് ആറ് മണിയോടെ ഇവർക്ക് സ്ഥാനമേൽക്കൽ ചടങ്ങുകൾ നടക്കും.

തന്ത്രി കണ്ഠര് മഹേഷ് മോഹനർ കലശം പൂജിച്ച് അഭിഷേകം ചെയ്ത ശേഷം ഇരുവരെയും കൈപിടിച്ച് ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും.നവംബർ 17 മുതൽ പൂജകൾ ആരംഭിക്കും.തങ്കയങ്കി ചാർത്തൽ: ഡിസംബർ 26-ന് വൈകിട്ട് 6.30-ന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന.മണ്ഡലപൂജ: ഡിസംബർ 27-ന് മണ്ഡലപൂജയ്ക്കു ശേഷം രാത്രി 10-ന് നട അടയ്ക്കും.മകരവിളക്ക് തീർഥാടനം: ഡിസംബർ 30-ന് വൈകിട്ട് 5-ന് നട വീണ്ടും തുറക്കും.മകരവിളക്ക്: ജനുവരി 14.സമാപനം: ജനുവരി 20-ന് നട അടയ്ക്കുന്നതോടെ ഈ വർഷത്തെ തീർഥാടനം സമാപിക്കും.