കാൺപൂർ : ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കാൺപൂർ ടെസ്റ്റിന്റെ ആദ്യ ദിനം മഴമൂലം തടസപ്പെട്ടു. 107/3 എന്ന നിലയിലാണ് ബംഗ്ലാദേശ്. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിന് നജ്മുല്‍ ഹുസൈൻ ഷാന്റോയുടെ വിക്കറ്റെടുത്തു. സാക്കിര്‍ ഹുസൈന് (0), ഷദ്മാന്‍ ഇസ്ലാം (24), നജ്മുല്‍ ഹുസൈന് ഷാന്റോ (28) തുടങ്ങിയവരാണ് പുറത്തായത്. മൊമിനുള്‍ ഹഖിന്റെ കൂടെ മുഷ്ഫിഖുര്‍ റഹീം (6) ആണ് ക്രീസില്‍. പേസർ ആകാശ് ദീപ് രണ്ടുവിക്കറ്റ് എടുത്തപ്പോള്‍ ആർ അശ്വിൻ ഒരു വിക്കറ്റ് സ്വന്തമാക്കി. ആദ്യ ടെസ്റ്റിലെ പ്ലേയിംഗ് ഇലവനെ നിലനിർത്തി കൊണ്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്.
ടോസ് കിട്ടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുത്തു. ബംഗ്ലാദേശ് 26 റണ്‍സില്‍ നില്‍ക്കുമ്പോളാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ആകാശ് ദീപ് സക്കീർ ഹസനെ ഡക്ക് 1 റൺസിന് പുറത്താക്കി. സഹഓപ്പണര്‍ ഷദ്മാൻ ഇസ്ലാമിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയ ആകാശ്ദീപ് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. എന്നിരുന്നാലും, നജ്മുൽ ഹുസൈൻ ഷാന്റോയെ പുറത്താക്കി ഇന്ത്യയെ ശക്തമായി നിയന്ത്രിച്ചത് ആർ അശ്വിനാണ്. അശ്വിൻ നിർണായക മുന്നേറ്റം നടത്തിയപ്പോൾ, മഴ പെയ്തതോടെ നടപടികൾ സ്തംഭിച്ചു.