
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ തുലാവർഷ മഴയ്‌ക്കൊപ്പം ചുഴലിക്കാറ്റ് ഭീഷണിയും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപപ്പെട്ട ന്യൂന മർദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണം. നാളെ (ഞായറാഴ്ച) യോടെ തീവ്ര ന്യൂനമർദമായും തുടർന്ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
വരാനിരിക്കുന്ന ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച പേര് ‘മോന്ത’ (Mon-tha) എന്നാണ്. ഇന്നും നാളെയും സംസ്ഥാനത്ത് പൊതുവെ മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ട്. എന്നാൽ തിങ്കളാഴ്ചയോടെ സ്ഥിതി മാറിയേക്കും. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.