കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ പത്തനംതിട്ട എസ്.പി സ്ഥാനത്തുനിന്നു നീക്കിയ സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണംതുടങ്ങി. പി.വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം തുടങ്ങിയത്. സ്വർണക്കടത്ത് സംഘത്തെ സഹായിക്കാൻ പങ്കാളികളിയാകാൻ സാധ്യതയുള്ളതിലാണ് അന്വേഷണം ഊന്നൽ നൽകുന്നത്. സുജിത് ദാസ് മുമ്പ് മലപ്പുറം എസ്പിയായിരിക്കെ സ്വർണക്കടത്ത് കേസുകളിൽ അറസ്റ്റിലായിരുന്നു.
കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ ദാസിന് പങ്കുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണം ലക്ഷ്യമിടുന്നത്. കൂടാതെ, പിടിച്ചെടുത്ത സ്വർണ്ണത്തിൽ ചിലത് സുജിത് ദാസ് ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്ന് ആരോപണങ്ങൾ സൂചിപ്പിക്കുന്നു. ഇന്നലെ കൊച്ചിയിൽ കൂടിയ കസ്റ്റംസ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ പത്മാവതിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.