
കൊച്ചി: നികുതിവെട്ടിപ്പ് കേസിൽ സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് പരിശോധന നടത്തുന്നത്.
കൊച്ചിയിലെ തേവരയിലുള്ള പൃഥ്വിരാജിന്റെയും പനമ്പിള്ളി നഗറിലുള്ള ദുൽഖർ സൽമാന്റെയും വീടുകളിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മുപ്പതോളം ഇടങ്ങളിൽ റെയ്ഡ് നടന്നു.
എന്നാൽ, പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങി. “ഓപ്പറേഷൻ നംഖോർ “ന്റെ ഭാഗമായാണ് ഈ റെയ്ഡ്.