Banner Ads

സംസ്ഥാനത്ത് കോവിഡ്-19 കേസുകൾ ഉയരുന്നു ; 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഏഴ് പുതിയ കോവിഡ്-19 കേസുകൾ

സംസ്ഥാനത്ത് കോവിഡ്-19 കേസുകൾ ഉയരുന്നു 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഏഴ് പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പുതിയ കണക്കുകൾ പ്രകാരം, കേരളത്തിൽ ഏകദേശം 1,957 സജീവ കേസുകളാണ് ഉള്ളത്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത കോവിഡ്-19 മരണങ്ങളിൽ ഒന്ന് കേരളത്തിൽ നിന്നാണ് (79 വയസ്സുള്ള ഒരാൾ).

രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായും, മരണകാരണം കോവിഡ്-19 ന്യുമോണിയ, മൾട്ടി ഓർഗൻ ഡിസ്ഫംഗ്ഷൻ സിൻഡ്രോം, സെപ്സിസ് എന്നിവയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവയാണ്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ല. ഭൂരിഭാഗം രോഗികളും വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുന്നു.തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലാണ് നിലവിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തിട്ടുള്ളത്