Banner Ads

അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിൻ്റെ കവർ ചിത്രം വിവാദത്തിൽ; ഹൈക്കോടതി കേന്ദ്ര സർക്കാരിൻ്റെ അഭിപ്രായം തേടി

കൊച്ചി : സാഹിത്യകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ ‘മദർ മേരി കംസ് ടു മി’-യുടെ കവർ ചിത്രത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി.പുസ്തകത്തിന്റെ കവറിൽ പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പുകളില്ലാതെ പ്രസിദ്ധീകരിച്ചുവെന്നാണ് ഹർജിയിലെ ആരോപണം.

അഡ്വക്കേറ്റ് രാജസിംഹൻ സമർപ്പിച്ച ഹർജിയിൽ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലാത്തതിനാൽ പുസ്തകത്തിന്റെ വിൽപ്പന തടയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ കോടതി കേന്ദ്ര സർക്കാരിനും പുസ്തക പ്രസാധകർക്കും നോട്ടീസ് അയച്ച് വിശദീകരണം തേടുകയായിരുന്നു.