
തിരുവനന്തപുരം : പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 20 വയസ്സുകാരന് 63 വർഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. പിഴ അടച്ചില്ലെങ്കിൽ 3 വർഷവും 6 മാസവും കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. പിഴത്തുക കുട്ടിയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2022 നവംബർ 9-ന് വൈകിട്ട് ഏഴുമണിയോടെ ചാലയിൽ വെച്ചാണ് സംഭവം.
എട്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന കുട്ടിയുമായി അടുപ്പത്തിലായിരുന്ന പ്രതി സംഭവ ദിവസം കുട്ടിയെ വീടിനടുത്തുള്ള ഒരു മുറിയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് കുട്ടി ഗർഭിണിയായി. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.