
ആസിഫ് അലിയും വിജയരാഘവനും കേന്ദ്ര കഥാപാത്രങ്ങളായെത്തി പ്രേക്ഷകരെ മുൾമുനയിൽ നിർത്തി, 2024ലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി മാറിയ ഫാമിലി ത്രില്ലർ കിഷ്കിന്ധകാണ്ഡത്തിനുശേഷം, ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരായണീൻ്റെ മൂന്നാൺമക്കൾ.
മലയാളസിനിമയിലെ എണ്ണംപറഞ്ഞ മികച്ച നടീനടൻമാർ എല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഈ ചിത്രത്തിൽ അലന്‍സിയർ ലോപ്പസ്, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് നാരായണീൻ്റെ മൂന്നാൺ മക്കളുടെ കേന്ദ്ര കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.കൂടാതെ മൂന്ന് പ്രധാന കഥാപാത്രങ്ങളെ കൂടാതെ, ഷെല്ലി നബു, ഗാർഗി അനന്തൻ, സജിത മടത്തിൽ, തോമസ് മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാങ്കേതിക വിഭാഗത്തിൽ, ഛായാഗ്രഹണം അപ്പു പ്രഭാകർ, സംഗീതസംവിധാനം രാഹുൽ രാജ്, എഡിറ്റർ ജ്യോതി സ്വരൂപ് പാണ്ഡ എന്നിവരാണ്.
നിരൂപകമായും വാണിജ്യപരമായും പ്രശംസ നേടിയ കിഷ്കിന്ധ കാണ്ഡം എന്ന ചിത്രമാണ് ജോബി ജോർജ്ജ് ഇത് നിർമ്മിച്ചിരിക്കുന്നത്.ശരൺ വേണുഗോപാൽ തിരക്കഥ ഒരുക്കി സംവിധാനവും ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒരുപാട് സസ്പെൻസുകൾ ഒളിപ്പിച്ചുവെച്ച മികച്ച ക്വാളിറ്റിയുള്ള ടീസർ പുറത്തുവന്നതോടെ സിനിമാസ്വാദകരുടെ സിനിമാ ചർച്ചകളിൽ നാരായണീൻ്റെ മൂന്നാൺ മക്കളും സ്ഥാനം നേടിയിരിക്കുകയാണ്.
ഒരുപാട് ഡാർക്ക് സീക്രട്ട്സ് ഉള്ള ഒരു പുരാതന കുടുംബത്തിൽ ജീവിക്കുന്ന നാരായണീന്റെ മൂന്ന് ആൺമക്കളുടെ ജീവിതത്തെ അഭ്രപാളിയിൽ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.യൂട്യൂബിൽ ലഭ്യമായ 37 മിനിറ്റ് ദൈർഖ്യമുള്ള ചിത്രം, ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI), ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IDSFFK) എന്നിവയുൾപ്പെടെ നിരവധി അന്തർദേശീയ മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. ജനുവരി 16ന് നാരായണീൻ്റെ മൂന്നാൺ മക്കൾ തിയേറ്ററുകളിൽ റിലീസ് ചെയ്യും.