
തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൃശൂർ സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ചികിത്സ തേടിയത്.
നിലവിൽ കെ. സുധാകരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലകറക്കത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അദ്ദേഹത്തെ എംആർഐ സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയനാക്കി.
പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം ഉടൻ തന്നെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നും, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.