Banner Ads

ചേലക്കരയിൽ കോൺഗ്രസ് കൊടിമരം മോഷണം പോയി: മൂന്ന് എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരെ കേസ്

തൃശൂര്‍ : ചേലക്കരയിൽ കോൺഗ്രസിൻ്റെ കൊടിമരം മോഷ്ടിച്ച കേസിൽ മൂന്ന് എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിധിൻ, ചേലക്കര ഏരിയ പ്രസിഡൻ്റ് ശ്രുതികേഷ്, വള്ളത്തോൾ നഗർ ഏരിയ സെക്രട്ടറി കണ്ണൻ എന്നിവർക്കെതിരെയാണ് ചേലക്കര പോലീസ് കേസെടുത്തത്.

ചേലക്കര മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വിനോദ് പന്തലാടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കൊടിമരം കൊണ്ടുപോകുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മൂന്ന് പേരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.