Banner Ads

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ; ദേശീയപാതയിൽ വിള്ളൽ കണ്ടെതായി പരാതി

മലപ്പുറം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദേശീയപാതയിൽ വിള്ളൽ കണ്ടെതായി പരാതി. തൃശൂർ ചാവക്കാട് ദേശീയപാത 66ൽ വിള്ളൽ കണ്ടെത്തിയത്.നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്ത് ആണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്.ടാറിംഗ് പൂർത്തിയായ റോഡിൽ അമ്ബത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ കണ്ടത്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതർ രാത്രിയിൽ എത്തി ടാറിട്ട് വിള്ളൽ മൂടുകയായിരുന്നു. ഇതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി. അശാസ്ത്രീയമായ രീതിയിലാണ് റോഡ് നിർമാണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.

അതെ സമയം, മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിലും വിള്ളൽ കണ്ടെത്തിട്ടുണ്ട് ഇന്നലെ മലപ്പുറം കൂരിയാട് ദേശീയപാതയും ഇടിഞ്ഞ് താണിരുന്നു.കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടത്. 53 മീറ്റർ നീളത്തിലും 4.10 മീറ്റർ വീതിയിലുമാണ് വിള്ളലാണ് രൂപപ്പെട്ടത്. വിള്ളൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്.