
കാസർകോട്: ടിക്കറ്റ് ചാർജ് ചോദിച്ചതിന് കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചു. കാസർകോട് മേൽപ്പറമ്പിൽ വച്ചാണ് കണ്ടക്ടർ അനൂപിന് മർദനമേറ്റത്. സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ പിടിച്ചേൽപ്പിക്കുകയായിരുന്നു . യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നു എന്ന് അനൂപ് പറഞ്ഞത്. കണ്ടക്ടർ കാസർകോട് ജനൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.