ന്യൂഡൽഹി : കേരള ഹൈക്കോടതിയില്‍ നാല് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ. സുപ്രീംകോടതി കൊളീജിയം നിര്‍ദേശിച്ചത് നാല് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താനാണ്. കെ.വി. ജയകുമാര്‍,എസ്. മുരളികൃഷ്ണ, ജോബിന്‍ സെബാസ്റ്റ്യന്‍, പി.വി. ബാലകൃഷ്ണന്‍ തുടങ്ങിയവരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആര്‍. ഗവായ് തുടങ്ങിയവരടങ്ങിയ കൊളീജിയം ആണ് കേന്ദ്രസര്‍ക്കാരിന് ഈ ശിപാര്‍ശ കൈമാറിയത്. രണ്ട് മുതിർന്ന സഹപ്രവർത്തകരുമായി കൂടിയാലോചിച്ച് ചീഫ് ജസ്റ്റിസ് ശുപാർശകൾ സമർപ്പിച്ചതിനെ തുടർന്നാണ് കേരള ഹൈക്കോടതി ജഡ്ജി നിയമന പ്രക്രിയ മുന്നോട്ട് പോയത്. മുഖ്യമന്ത്രിയും ഗവർണറും പിന്നീട് ഈ നാമനിർദ്ദേശങ്ങൾ അംഗീകരിച്ചു.