Banner Ads

വെളിച്ചെണ്ണ വില കുറയും; ലിറ്ററിന് 457 രൂപയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭിക്കും.

തിരുവനന്തപുരം:വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ സപ്ലൈകോ വഴി ഇന്ന് മുതൽ ലിറ്ററിന് 457 രൂപയ്ക്ക് വെളിച്ചെണ്ണവിൽപ്പന ആരംഭിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിജി ആർ അനിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക.

സപ്ലൈക്കോയിൽ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തിൽ വിൽക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി നടത്തിയ ചർച്ചക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കു എന്നും വിവരിച്ചിരുന്നു