
തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില റെക്കോർഡ് നിലയിലേക്ക് ഉയർന്നത് സാധാരണ കുടുംബങ്ങൾക്ക് കനത്ത പ്രഹരമായി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ വലയുന്ന ജനങ്ങൾക്ക് വെളിച്ചെണ്ണയുടെ ഈ വിലവർദ്ധനവ് വലിയ ആശങ്കയാണ് നൽകുന്നത്. സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടായിട്ടും വില നിയന്ത്രിക്കാൻ കഴിയാത്തത് ജനരോഷം വർദ്ധിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് ബ്രാൻഡഡ് വെളിച്ചെണ്ണയുടെ ചില്ലറ വിൽപ്പന വില 564 രൂപ മുതൽ 592 രൂപ വരെ ആയിരിക്കുകയാണ് പരമാവധി വിൽപ്പന വില ആയി 675 രൂപയാണ് മിക്ക ബ്രാൻഡുകളും കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്,ബ്രാൻഡഡ് വെർജിൻ വെളിച്ചെണ്ണയുടെ വില 700 രൂപ മുതൽ 850 രൂപവരെ ആണ്.വെളിച്ചെണ്ണ വില ഉയർന്നപ്പോൾ മറ്റ് പാചക എണ്ണകളുടെ വിലയും അൽപ്പം കൂടിയിട്ടുണ്ട്.
ബ്രാൻഡഡ് റൈസ് ബ്രാൻ ഓയിൽ, ലിറ്ററിന് 157 രൂപ മുതൽ 185 രൂപ വരെ വില ഉയർന്നു. ബ്രാൻഡഡ് സൺഫ്ലവർ ഓയിലിന് ലിറ്ററിന് 185 രൂപ മുതൽ 195 രൂപ വരെയാണ് വില നല്ലെണ്ണയ്ക്ക് ലിറ്ററിന് 390 രൂപ മുതൽ 450 രൂപ വരെയും വിലയായി സർക്കാർ ഇടപെടുമെന്ന മന്ത്രിമാരുടെ വാഗ്ദാനങ്ങൾക്കിടയിലും കുതിച്ചുയരുകയാണ് വെളിച്ചെണ്ണ വില ലിറ്ററിന് അഞ്ഞൂറും കടന്നതോടെ പലരും വെളിച്ചെണ്ണയ്ക്ക് പകരക്കാരനെ തെരഞ്ഞ് തുടങ്ങിയിട്ടുണ്ട്.കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ കിട്ടുമെന്ന പ്രതീക്ഷയിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ എത്തുന്നവർക്ക് നിരാശയാണ് ഫലം. സപ്ലൈകോയിൽ വെളിച്ചെണ്ണ വന്നിട്ട് മാസങ്ങളായി.