Banner Ads

ക്രിസ്മസ് പരീക്ഷയെത്തി: ഡിസംബർ 15-ന് തുടങ്ങി, 23-ന് അവസാനിക്കും

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, സ്‌കൂളുകളിലെ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി.അക്കാദമിക് കലണ്ടർ പ്രകാരം ഡിസംബർ 11-ന് ആരംഭിക്കേണ്ടിയിരുന്ന പരീക്ഷകൾക്കാണ് മാറ്റം. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി സ്കൂളുകൾ വിട്ടുനൽകേണ്ട സാഹചര്യം കണക്കിലെടുത്ത്, പരീക്ഷകൾ ഡിസംബർ 15 മുതൽ 23 വരെ ഒറ്റ ഘട്ടമായി നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.