
പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരിഎമിലീന മരിച്ചു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ അമ്മയുടെയും സഹോദരനും നില അതീവ ഗുരുതരമായി തുടരുന്നു.
ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതിയും മക്കളും നിലവിലുളളത്. പൊൽപ്പുളളി കൈപ്പക്കോട് സ്വദേശി എൽസി മാർട്ടിൻ, മക്കളായ എമിലീന മരിയ മാർട്ടിൻ, ആൽഫ്രഡ് പാർപ്പിൻ എന്നിവരായിരുന്നു അപകടത്തിൽ. മൂവർക്കും 90 ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ടായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്.