പ്രിയപ്പെട്ട സഖാവ് വി എസ്സിന് പിറന്നാള്‍ ആശംസകള്‍’ എന്ന് കുറിപ്പോടെയാണ് ആശംസ പങ്കുവച്ചത്.തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാള്‍ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെ.1923 ഒക്ടോബർ 20നാണ് ജനനം.പുന്നപ്രയിലുദിച്ച് ഇന്ന് അങ്ങ് കേരളത്തിന്റെ വിപ്ലവസൂര്യനായി ജ്വലിക്കുന്ന വി എസ് അച്യുതാനന്ദൻ ഞായറാഴ്‌ച 102-ാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് അദ്ദേഹം. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കല്‍ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകൻ അരുണ്‍കുമാർ പറഞ്ഞു. വൈകിട്ട് തിരുവനന്തപുരത്ത് പ്രദേശവാസികള്‍ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടില്‍ സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിറന്നാളാഘോഷിക്കും.