Banner Ads

റാപ്പർ വേടന്റെ വിഷയത്തിൽ പ്രതികരിച്ച് ; മുഖ്യമന്ത്രി പിണറായി വിജയൻ

ലഹരി വിഷയത്തിൽ മൂന്നോ പിന്നോ എന്നുള്ള വ്യത്യാസമൊന്നും തന്നെയില്ല മുഖ്യമന്ത്രി പിണറായി വിജയൻ,അതുകൊണ്ടുതന്നെ അതിന്റെ ഭാഗമായുണ്ടായ നടപടികൾ മുന്നോട്ട് പോവുകതന്നെ തന്നെ ചെയ്യും.പുലി നഖവുമായി ബന്ധപ്പെട്ട പ്രശ്‌നം കാര്യാക്ഷമമായി കൈകാര്യം ചെയ്യുക എന്നുള്ളതാണ് വേണ്ടത്.അത് സ്വാഭാവികമായും അവധാനപൂർവ്വം കൈകാര്യം ചെയ്യുന്ന നിലയുണ്ടാവും മുഖ്യമന്ത്രി പറഞ്ഞു.

റാപ്പര വേടനുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ക്രെഡിറ്റ് നാടിന് ആകെയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കല്ലിട്ടാൽ മാത്രം കപ്പലോടില്ല. വിഴിഞ്ഞം പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കരണമാണ്. ആ സാക്ഷാത്കരണത്തിൽ കഴിഞ്ഞ ഒമ്ബത് വർഷം നിർണായകമായിരുന്നു. നാടിന്റെ വികസനത്തിനായി ഈ ഒമ്ബതു വർഷത്തിൽ രണ്ടു സർക്കാരും ഉചിതമായ കാര്യങ്ങൾ ചെയ്തു.

നമ്മുടെ നാടിന്റെ വികസനത്തിന് സഹായിക്കുന്ന എല്ലാ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുക എന്ന തലത്തിലാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചുവരുന്നത്. വിഴിഞ്ഞത്ത് ഏതെങ്കിലും തരത്തിൽ അതിലൂടെ പോകുന്ന ബോട്ട് തള്ളിക്കൊണ്ടുവന്ന് ഉദ്ഘാടനം ചെയ്യുന്ന രീതിയല്ല വരാനിറയ്ക്കുന്നത് . ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്ക് കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നുകൊണ്ടിരിക്കുന്നത്.ജനങ്ങളുടെ കൺമുമ്ബിലുള്ള യാഥാർഥ്യമാണ് വിഴിഞ്ഞമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *