അടിമാലി: മദ്യപസംഘം ഹോട്ടലില്‍ അതിക്രമം, ചിക്കൻ കറി വെന്തില്ലെന്നാരോപിച്ച് നടത്തിയതായി പരാതിഞായറാഴ്ച രാത്രി എട്ടിന് കുഞ്ചിത്തണ്ണി താഴത്തെ സിറ്റിയില്‍ പ്രവർത്തിക്കുന്ന ‘ബ്ലാക്ക്പെപ്പർ’ ഹോട്ടലിലാണ് ബൈസണ്‍വാലി കൊച്ചുപ്പ് ഭാഗത്തുനിന്ന് എത്തിയ മൂന്ന് യുവാക്കള്‍ അതിക്രമം കാട്ടിയത്.
ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും മർദിക്കുകയും പ്ലേറ്റുകളും ഫർണീച്ചറുകളും തകർക്കുകയും ചെയ്തത്. കടയില്‍ ഭക്ഷണം കഴിക്കാൻ വന്ന രണ്ട് പേരെയും ഇവർ കയ്യേറ്റം ചെയ്തു. വെള്ളത്തൂവല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു