Banner Ads

തദ്ദേശ സ്ഥാപനങ്ങൾക്ക് സംഭാവന സ്വീകരിക്കാമെന്ന ഉത്തരവ് അഴിമതിക്ക് വഴിതെളിക്കും, ഉടൻ തന്നെ പിന്‍വലിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു പൊതുജനങ്ങളില്‍ നിന്നു പിരിവു നടത്താം എന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തിവിട്ടിരുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു പൊതുജനങ്ങളില്‍ നിന്നു പിരിവു നടത്താം എന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തിവിട്ടിരുന്നു.  ഈ ഉത്തരവ് വൻ അഴിമതിക്ക് കളമൊരുക്കുന്ന ഒന്നുകുടിയാണ്. ഈ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണം എന്ന ആവിശ്യവും അദ്ദേഹം ഉന്നയിച്ചു. കൂടാതെ ഇല്ലാത്ത പക്ഷം ഓരോ ആവശ്യങ്ങൾക്കും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ കയറിയിറങ്ങുന്ന സാധാരണക്കാര്‍ സര്‍ക്കാര്‍ അനുമതിയോടുള്ള വന്‍ ചൂഷണത്തിനും അതുപോലെ പിരിവിനും വിധേയരാകേണ്ടി വരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയിലും പ്രവര്‍ത്തിക്കുന്ന ചെറുകിട ബിസിനസ് സ്ഥാപനങ്ങളൊക്കെ ഈ ഉത്തരവിന്റെ ദൂഷ്യഫലങ്ങള്‍ക്കു വിധേയരാകേണ്ടി വരുമെന്നതിൽ സംശയം വേണ്ട. വ്യാപകമായ അഴിമതിക്കും സ്വജന പക്ഷപാതത്തിനും ഈ ഉത്തരവ് വലിയരീതിയിലാകും കരണമാകുക . നിലവിലെ ഉത്തരവ് യാതൊരു ക്‌ളാരിറ്റിയും ഇല്ലാത്തതാനു, കൂടാതെ ഇത് പിരിവിന്റെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മത്സരത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കടുത്ത വിലക്കയറ്റവും അതുപോലെ അഴിമതിയും കൊണ്ട് ജനങ്ങള്‍ ആകെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

ഈ പുതിയ ഉത്തരവ് സാധാരണക്കാരെയും ചെറുകിട വ്യവസായ സംരംഭകരെയും വളരെയധികം ബാധിക്കും.കൂടാതെ മകിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളിലെ പ്രധാന സൂചകമായും ഈ പണപ്പിരിവിനെ പരിഗണിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാകുന്നുണ്ട്. ഭാവിയില്‍ പഞ്ചായത്തുകളെയും മുന്‍സിപ്പാലിറ്റികളെയും പല ആവശ്യങ്ങളുമായി സമീപിക്കുന്നവര്‍ ഫീസ് കൂടാതെ നല്ലൊരു തുക സംഭാവനയായും നല്‍കേണ്ടി വരുമെന്ന അവസ്ഥയാണ് ഈ ഉത്തരവ് യഥാർത്ഥത്തിൽ സംജാതമാക്കുന്നത്. ഇത് ഉടന്‍ പിന്‍വലിക്കണമെന്ന ആവിശ്യവും രമേശ് ചെന്നിത്തല ഉന്നയിക്കുകയുണ്ടായി.