Banner Ads

കുനോ ദേശീയോദ്യാനത്തിലെ ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ചെള്ള് ശല്യം രൂക്ഷം

കുനോ:എട്ട് മാസം പ്രായമുള്ള ആശയുടെ 3 ചീറ്റക്കുഞ്ഞുങ്ങള്‍ക്കും ആറ് മാസം പ്രായമുള്ള ഗാമിനിയുടെ 4 ചീറ്റക്കുഞ്ഞുങ്ങള്‍ക്കും ചികിത്സ ലഭ്യമാക്കാനുള്ള നീക്കത്തിലാണ് അധികൃതരുള്ളത്. ദേശീയോദ്യാന അധികൃതരാണ് ഇതേക്കുറിച്ച്‌ വിശദമാക്കുന്നത്. തുറന്ന വനമേഖലയില്‍ വച്ച്‌ അനസ്തേഷ്യ നല്‍കാനുള്ള മുൻ പരിചയം ഇല്ലാത്തതിനാല്‍ കുഞ്ഞുങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായാണ് അധികൃതർ വിശദമാക്കുന്നത്. ചീറ്റക്കുഞ്ഞുങ്ങള്‍ തീരെ ചെറുതായതിനാല്‍ തന്നെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ചികിത്സാ ശ്രമം എന്നതാണ് അധികൃതർ വിശദമാക്കുന്നതെന്നാണ് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.ആശ, ഗാമിനി എന്നീ ചീറ്റപ്പുലികള്‍ക്കുണ്ടായ കുഞ്ഞുങ്ങള്‍ക്ക് ചെള്ള് ശല്യം. ഏഴ് കുഞ്ഞുങ്ങളാണ് ചെള്ള് ശല്യം നേരിടുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *