
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനസമയത്തിൽ പൊതുവിതരണ വകുപ്പ് പരിഷ്‌കരണം വരുത്തി. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉത്തരവനുസരിച്ച്, റേഷൻ കടകളുടെ മൊത്തം പ്രവർത്തന സമയം ഒരു മണിക്കൂർ കുറച്ചിട്ടുണ്ട്.റേഷൻ കടകൾ ഇനി രാവിലെ എട്ട് മണിക്ക് പകരം ഒമ്പതുമണിക്കായിരിക്കും പ്രവർത്തനം ആരംഭിക്കുക. പുതിയ സമയക്രമം താഴെ നൽകുന്നു.
രാവിലെ 9 മണി മുതൽ 12 മണി വരെ വൈകിട്ട് 4 മണി മുതൽ 7 മണി വരെതൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ജോലി നഷ്ടം വരാതെ റേഷൻ സാധനങ്ങൾ വാങ്ങാൻ സൗകര്യപ്രദമാകുന്ന രീതിയിലാണ് പുതിയ സമയം നിശ്ചയിച്ചിരിക്കുന്നത്.
സമയമാറ്റത്തിന് പിന്നിൽ വ്യാപാരികളുടെ പ്രതിഷേധം2023 മാർച്ച് 1-ന് പരിഷ്‌കരിച്ച സമയക്രമമാണ് ഇപ്പോൾ മാറ്റിയത്. നേരത്തെ സമയം മാറ്റാമെന്ന് നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ച് റേഷൻ വ്യാപാരികൾ ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിലിനെതിരെ രംഗത്തെത്തിയിരുന്നു. ഈ പ്രതിഷേധങ്ങൾക്കൊടുവിലാണ് പുതിയ സമയപരിഷ്കരണം നടപ്പാക്കിയിരിക്കുന്നത്.