
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തി. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ച് ഓറഞ്ച് അലേർട്ടാക്കി. ഇതോടെ, നിലവിൽ 10 ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.ഓറഞ്ച് അലേർട്ട് (10 ജില്ലകൾ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 116.6 എം.എം. മുതൽ 204.4 എം.എം. വരെ) സാധ്യതയുണ്ട്.യെല്ലോ അലേർട്ട് (4 ജില്ലകൾ): തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട്.യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് (24 മണിക്കൂറിൽ 64.5 എം.എം. മുതൽ 115.5 എം.എം. വരെ) സാധ്യത.നാളെ (വ്യാഴാഴ്ച): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒമ്പത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്.വെള്ളിയാഴ്ച: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.