Banner Ads

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി, വടക്കൻ ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതേസമയം, മധ്യകേരളത്തിൽ മഴ കുറഞ്ഞതിനാൽ മറ്റ് ജില്ലകളിൽ മുന്നറിയിപ്പുകളില്ല.

മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും നദിയിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറെടുക്കണമെന്നും ജലസേചന വകുപ്പ് അറിയിച്ചു.