
തിരുവനന്തപുരം : ‘ശക്തി’ എന്ന തീവ്ര ചുഴലിക്കാറ്റ് വടക്ക് കിഴക്കൻ അറബിക്കടലിൽ തുടരുന്നു. നിലവിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തിങ്കളാഴ്ചയോടെ ദിശ മാറി കിഴക്ക് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി ശക്തി കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഉത്തർപ്രദേശിനും ബിഹാറിനും മുകളിലായി ഒരു ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.
കേരളത്തിൽ നിലവിൽ ന്യൂനമർദ്ദ ഭീഷണിയോ ചുഴലിക്കാറ്റ് ഭീഷണിയോ ഇല്ല. എങ്കിലും ഇനി വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷവും രാത്രിയിലും ഇടിമിന്നലോട് കൂടിയ കിഴക്കൻ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മഴ മലയോര മേഖലകളിൽ കൂടുതലായി അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.