
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകരമായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.സുരക്ഷിത സ്ഥാനത്തേക്ക് മാറുക ഇടിമിന്നലിന്റെ ആദ്യ സൂചനകൾ കണ്ടാൽ ഉടൻതന്നെ സുരക്ഷിതമായ ഒരു കെട്ടിടത്തിനുള്ളിലേക്ക് മാറണം.
തുറന്ന സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.വാതിലുകളും ജനലുകളും അടച്ചിടുക: ശക്തമായ കാറ്റും ഇടിമിന്നലുമുള്ളപ്പോൾ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക. ജനലിനും വാതിലിനും സമീപം നിൽക്കാതിരിക്കുക.ഭിത്തിയിലും തറയിലും സ്പർശിക്കരുത്: കെട്ടിടത്തിനുള്ളിൽ ആയിരിക്കുമ്പോൾപോലും ഭിത്തിയിലോ തറയിലോ സ്പർശിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.വൈദ്യുത ഉപകരണങ്ങൾ വിച്ഛേദിക്കുക ഇടിമിന്നലുള്ളപ്പോൾ വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഗൃഹോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.