Banner Ads

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദേശം.

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് എന്നീ നാല് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചേക്കും.സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഗുജറാത്ത് തീരം, വടക്കുകിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന വടക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും (മണിക്കൂറിൽ 40-50 കി.മീ, ചിലപ്പോൾ 60 കി.മീ വരെ) മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.